Posts

ഒരു ഫ്രഞ്ച് സ്മൃതിവിഭ്രമം

Image
     മൂ കനായ ഒരു കാഴ്ചക്കാരനെ പോലെ എല്ലാം കണ്ടുകൊണ്ട് അനാദികാലം മുതൽക്കേ മയ്യഴിപ്പുഴ ഒഴുകുകയാണ്. പറങ്കികളും ഇംഗ്ലീഷുകാരും പരന്ത്രീസുകാരും വരുന്നതിന് മുൻപേ ,മയ്യഴി ജനിക്കുന്നതിനും മുൻപേ സഹസ്രാബ്ദങ്ങളായി ഇത് തുടരുകയാണ്. പുഴ ഒന്നും മറന്നിട്ടില്ല ; പോണ്ടിച്ചേരിയിൽ നിന്നും വന്ന ഫ്രഞ്ച് പടയും തലശ്ശേരി കോട്ടയിലെ ഇംഗ്ലീഷ് പട്ടാളവും മയ്യഴിയുടെ ഇത്തിരി മണ്ണിനുവേണ്ടി പോരടിച്ചതും കടത്തനാട്ട് രാജാവും ഫ്രഞ്ചുകാരും പലപ്രാവശ്യം ഏറ്റുമുട്ടിയതും ,നായർ പടയുടെയും വെള്ളപ്പടയുടെയും ചുവന്ന ചോര പുഴ വെള്ളവുമായി കലങ്ങിച്ചേർന്നൊഴുകിയതും ,ഒന്നും അത് മറന്നിട്ടില്ല. പുഴയുടെ കാതിലിപ്പോഴും കുതിര ക്കുളമ്പടി മുഴങ്ങുന്നുണ്ട് ; പാതാറിന്റെയും ലബൂർദ്ദനയുടെയും മാതാവിന്റെ പള്ളിയുടെയും മുന്നിലൂടെ വീഞ്ഞിന്റെ ലഹരിയിൽ മയങ്ങുന്ന വെള്ളക്കാരന്റെ ഭാരവും പേറി തലങ്ങും വിലങ്ങും ഓടിയ കുതിരകളുടെ കുളമ്പടികൾ!   കരുത്തൻ കാലുകൾ അകറ്റി വെച്ച് തനിക്ക് മുകളിൽ നിവർന്നു നിൽക്കുന്ന കോൺക്രീറ്റിന്റെ കൂറ്റൻ പാലത്തിൽ കൂടി പ്രേതങ്ങൾ പോലും ഇറങ്ങാത്ത പാതിരാവിൽ ലഹരിയുടെ രഹസ്യ ഭരണികളുമായി വിഷപ്പുക തുപ്പിക്കൊണ്ട് ഓടി അകലുന്ന കൂറ്റൻ വാഹനങ്ങൾ പുഴയെ ഒട്ടൊന്നുമ

പഞ്ചാര കിണറുകളുടെ നഗരം

Image
        " ബോ സ്റ്റൺ ടീ പാർട്ടി" എന്ന  കുപ്രസിദ്ധമായ ചരിത്ര സംഭവം നടന്നത് 1773 -ൽ അമേരിക്കയുടെ മസാച്ചുസെറ്റ്സ് സംസ്ഥാനത്തിലെ ബോസ്റ്റൺ പട്ടണത്തിലായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന ഗർവ്വോടെ ലോകം അടക്കി വാണ ബ്രിട്ടനെതിരെ അവരുടെ കോളനിയായിരുന്ന അമേരിക്കയിലെ കൊച്ചു പട്ടണമായ ബോസ്റ്റണിലെ പൗരന്മാർ നടത്തിയ ഒരു രാഷ്ട്രീയ സമര പരിപാടിയായിരുന്നു അത്. തേയിലക്ക് ബ്രിട്ടൻ നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ,ഈസ്റ്റിന്ത്യാ കമ്പനിയുടെ കപ്പലിൽ വന്ന മുന്നൂറ്റി അൻപതോളം കൂറ്റൻ തേയിലപ്പെട്ടികൾ  രോഷാകുലരായ  ജനം അന്ന് ബോസ്റ്റൺ  ഹാർബറിലെ കടലിൽ തള്ളുകയായിരുന്നു. തേയില വെള്ളത്തിലിട്ട ആ സമരപരിപാടിക്ക് "ബോസ്റ്റൺ ടീ പാർട്ടി" എന്ന് പിൽക്കാലത്ത് ചരിത്രകാരന്മാർ  പേരിട്ടു.         ബോസ്റ്റൺ ടീ പാർട്ടി കഴിഞ്ഞ് നൂറു വർഷം തികയുന്ന വേളയിൽ സമാനമല്ലെങ്കിലും ചില സാമ്യങ്ങളൊക്കെയുള്ള ഒരു സംഭവം ബ്രിട്ടീഷ് മലബാറിലെ തലശ്ശേരി പട്ടണത്തിലും നടന്നു. ബോസ്റ്റണിൽ തേയിലപ്പൊടി കടലിൽ തള്ളുകയാണു ണ്ടായതെങ്കിൽ തലശ്ശേരിയിൽ അനേകം ചാക്കുകളിൽ  കൊണ്ടുവന്ന പഞ്ചസാര ശുദ്ധമായ കിണർ വെള്ളത്തിലേക്ക് ചൊരിയുകയാണുണ്ടായത്. ആദ്യത്തേ

നെഹ്റു കുടുംബത്തിലെ തലശ്ശേരിക്കാരൻ

Image
       ലോ കരാഷ്ട്രങ്ങൾക്ക് മീതെ രണ്ടാം ലോകമഹായുദ്ധത്തിന്റെ കരിനിഴൽ മൂടി നിന്നിരുന്ന കാലത്ത് ബ്രിട്ടീഷുകാരുടെയും ഹിറ്റ്ലറുടെനാസിപ്പടയുടെയും നോട്ടപ്പുള്ളിയായി ,തടവറകളിൽ കുടുങ്ങിയും രക്ഷപ്പെട്ടും ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിനായുള്ള വഴികൾ തേടി  സാഹസികമായി  ജീവിച്ച ഒരു മലയാളി പത്രപ്രവർത്തകനുണ്ടായിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെയും നെഹ്റുവിന്റയും ഉറ്റസുഹൃത്തും, സരോജിനി നായിഡുവിന്റെ സഹോദരി സുഹാസിനിയുടെ ഭർത്താവുമായ ഒരു നയതന്ത്രജ്ഞൻ. 1933ൽ നാസികളുടെ ഏകാന്ത തടവിൽ രണ്ടുമാസം ഇദ്ദേഹത്തിന് കഴിയേണ്ടിവന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പടയൊരുക്കങ്ങളുടെ ഭാഗമായി മുസ്സോളിനിയുമായി കൂടിക്കാഴ്ച ഒരുക്കാൻ സുഭാഷ്ചന്ദ്രബോസ് ഇദ്ദേഹത്തോടായിരുന്നു ആവശ്യപ്പെട്ടത്! ലെനിനുമായും മുസ്സോളിനിയുമായും നല്ല ബന്ധം പുലർത്തുകയും ഒരേസമയം ഹിറ്റ്ലറുടെയും ബ്രിട്ടീഷുകാരുടെയും കണ്ണിലെ കരട് ആവുകയും ചെയ്ത ഈ വിപ്ലവകാരി, മലയാള സാഹിത്യ നഭസ്സിലെ ഉജ്ജ്വലനക്ഷത്രവും മദിരാശി  നിയമസഭാംഗ വും പുരോഗമനവാദിയായ ജന്മിയും മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ "വാസനാവികൃതി '' യുടെ കർത്താവുമായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ (കേസരി നായനാർ