നെഹ്റു കുടുംബത്തിലെ തലശ്ശേരിക്കാരൻ
ലോ കരാഷ്ട്രങ്ങൾക്ക് മീതെ രണ്ടാം ലോകമഹായുദ്ധത്തിന്റെ കരിനിഴൽ മൂടി നിന്നിരുന്ന കാലത്ത് ബ്രിട്ടീഷുകാരുടെയും ഹിറ്റ്ലറുടെനാസിപ്പടയുടെയും നോട്ടപ്പുള്ളിയായി ,തടവറകളിൽ കുടുങ്ങിയും രക്ഷപ്പെട്ടും ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിനായുള്ള വഴികൾ തേടി സാഹസികമായി ജീവിച്ച ഒരു മലയാളി പത്രപ്രവർത്തകനുണ്ടായിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെയും നെഹ്റുവിന്റയും ഉറ്റസുഹൃത്തും, സരോജിനി നായിഡുവിന്റെ സഹോദരി സുഹാസിനിയുടെ ഭർത്താവുമായ ഒരു നയതന്ത്രജ്ഞൻ. 1933ൽ നാസികളുടെ ഏകാന്ത തടവിൽ രണ്ടുമാസം ഇദ്ദേഹത്തിന് കഴിയേണ്ടിവന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പടയൊരുക്കങ്ങളുടെ ഭാഗമായി മുസ്സോളിനിയുമായി കൂടിക്കാഴ്ച ഒരുക്കാൻ സുഭാഷ്ചന്ദ്രബോസ് ഇദ്ദേഹത്തോടായിരുന്നു ആവശ്യപ്പെട്ടത്! ലെനിനുമായും മുസ്സോളിനിയുമായും നല്ല ബന്ധം പുലർത്തുകയും ഒരേസമയം ഹിറ്റ്ലറുടെയും ബ്രിട്ടീഷുകാരുടെയും കണ്ണിലെ കരട് ആവുകയും ചെയ്ത ഈ വിപ്ലവകാരി, മലയാള സാഹിത്യ നഭസ്സിലെ ഉജ്ജ്വലനക്ഷത്രവും മദിരാശി നിയമസഭാംഗ വും പുരോഗമനവാദിയായ ജന്മിയും മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ "വാസനാവികൃതി '' യുടെ കർത്താവുമായ വേങ്ങയിൽ കുഞ്ഞിരാ...