പഞ്ചാര കിണറുകളുടെ നഗരം
" ബോ സ്റ്റൺ ടീ പാർട്ടി" എന്ന കുപ്രസിദ്ധമായ ചരിത്ര സംഭവം നടന്നത് 1773 -ൽ അമേരിക്കയുടെ മസാച്ചുസെറ്റ്സ് സംസ്ഥാനത്തിലെ ബോസ്റ്റൺ പട്ടണത്തിലായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന ഗർവ്വോടെ ലോകം അടക്കി വാണ ബ്രിട്ടനെതിരെ അവരുടെ കോളനിയായിരുന്ന അമേരിക്കയിലെ കൊച്ചു പട്ടണമായ ബോസ്റ്റണിലെ പൗരന്മാർ നടത്തിയ ഒരു രാഷ്ട്രീയ സമര പരിപാടിയായിരുന്നു അത്. തേയിലക്ക് ബ്രിട്ടൻ നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ,ഈസ്റ്റിന്ത്യാ കമ്പനിയുടെ കപ്പലിൽ വന്ന മുന്നൂറ്റി അൻപതോളം കൂറ്റൻ തേയിലപ്പെട്ടികൾ രോഷാകുലരായ ജനം അന്ന് ബോസ്റ്റൺ ഹാർബറിലെ കടലിൽ തള്ളുകയായിരുന്നു. തേയില വെള്ളത്തിലിട്ട ആ സമരപരിപാടിക്ക് "ബോസ്റ്റൺ ടീ പാർട്ടി" എന്ന് പിൽക്കാലത്ത് ചരിത്രകാരന്മാർ പേരിട്ടു. ബോസ്റ്റൺ ടീ പാർട്ടി കഴിഞ്ഞ് നൂറു വർഷം തികയുന്ന വേളയിൽ സമാനമല്ലെങ്കിലും ചില സാമ്യങ്ങളൊക്കെയുള്ള ഒരു സംഭവം ബ്രിട്ടീഷ് മലബാറിലെ തലശ്ശേരി പട്ടണത്തിലും നടന്നു. ബോസ്റ്റണിൽ തേയിലപ്പൊടി കടലിൽ തള്ളുകയാണു ണ്ടായതെങ്കിൽ തലശ്ശേരിയിൽ അനേകം ചാക്കുകളിൽ കൊണ്ടുവന്ന പഞ്ചസാര ശുദ്ധമായ ...